|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Kerala   >  

ശബരിമലയുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡ് ആര്‍എസ്എസിനെ ഏല്‍പ്പിക്കുന്നു

Published : 30th November 2018 | Posted By: mtp rafeek

പത്തനംതിട്ട: ശബരിമലയുടെ നിയന്ത്രണം സര്‍ക്കാര്‍ തന്നെ ആര്‍എസ്എസിനെ ഏല്‍പ്പിക്കുന്നതായി സൂചന. ശബരിമലയുടെ നിയന്ത്രണം പിടിക്കാനായി സ്ത്രീപ്രവേശനത്തിന്റെ പേരില്‍ തുടര്‍ച്ചയായി സമരം നടത്തി വരികയായിരുന്ന സംഘപരിവാരവുമായി അനുരഞ്ജനത്തിലെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അറിയുന്നു.

പമ്പയിലും നിലയ്ക്കലും അന്നദാനത്തിന് ആര്‍എസ്എസ് അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തെ ഏല്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധമായി തീരുമാനമെടുത്തത്. അയ്യപ്പ സേവാ സമാജവുമായി ദേവസ്വം ബോര്‍ഡ് ഉടന്‍ കരാറൊപ്പിടും.

അന്നദാന ഫണ്ടില്‍ മതിയായ പണമില്ലെന്ന ന്യായം പറഞ്ഞാണ് അന്നദാന ചുമതല പൂര്‍ണമായ തോതില്‍ അയ്യപ്പ സേവാ സമാജത്തെ ഏല്‍പ്പിക്കുന്നത്. പണം വാങ്ങാതെ സേവനമെന്ന നിലയിലാണ് അവര്‍ ഇക്കാര്യം ചെയ്യുകയെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ ന്യായീകരിക്കുന്നു. സംഘപരിവാരത്തിന്റെ ആശീര്‍വാദത്തോടെ ശബരിമലയില്‍ സര്‍ക്കാരിനെതിരായ സമരത്തിന് മുന്നില്‍ നിന്നത് സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ സേവാ സമാജമായിരുന്നു.

അതേ സമയം, ശബരിമലയിലെ സമരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംഘപരിവാരവുമായി അനുരഞ്‌നത്തിലെത്തുന്നതിന്റെ ഭാഗമാണ് പുതിയ നടപടിയെന്നാണ് സൂചന. സന്നിധാനത്തിലെ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റുന്നതായി ഇന്നലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതും സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss