|    Nov 19 Mon, 2018 11:28 pm
FLASH NEWS
Home   >  Kerala   >  

മുനമ്പത്ത് ബോട്ടിലിടിച്ചത് ദേശ ശക്തി എണ്ണക്കപ്പല്‍

Published : 7th August 2018 | Posted By: mtp rafeek

കൊച്ചി: മുനമ്പത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന് കാരണമായത് ദേശ ശക്തി എന്ന ഇന്ത്യന്‍ എണ്ണക്കപ്പല്‍. ആഗസ്ത് 3ന് ചെന്നൈ തുറമുഖത്ത് നിന്ന് പുറപ്പെട്ട് 13ന് ഇറാഖിലെ ബസ്്‌റ തുറമുഖത്ത് എത്തേണ്ട ഇന്ത്യന്‍ എണ്ണക്കപ്പലാണ് ബോട്ടിലിടിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കപ്പല്‍ ചാലില്‍ വച്ച് തന്നെയാണ് പുലര്‍ച്ചെ അപകടമുണ്ടായതെന്നാണ് സൂചന. കപ്പലിന്റെ സ്ഥാനം, അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്. നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് കപ്പല്‍. ഇന്നലെ രാത്രി 11 മണിക്ക് ആലപ്പുഴ ഭാഗത്ത് ഉണ്ടായിരുന്ന കപ്പല്‍ പുലര്‍ച്ചെ അപകടമുണ്ടായ സമയത്ത് അപകട സ്ഥലത്ത് എത്തിയിരിക്കുമെന്നാണ് നിഗമനം.

കപ്പല്‍ തടയാന്‍ നാവിക സേനയുടെ ഡോണിയര്‍ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ കപ്പല്‍ ക്യാപ്റ്റന്‍ അടക്കമുള്ളവരുമായി സംസാരിച്ച് കപ്പല്‍ കേരള തീരത്തെത്തിക്കാനായിരിക്കും ശ്രമിക്കുക. അതേ സമയം, അപകടത്തില്‍ കാണാതായ മലയാളി ഉള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss