Flash News

വാഹനനിയന്ത്രണം; ചീഫ് ജസ്റ്റിസിന് കെജിരിവാളിന്റെ അഭിനന്ദനം

വാഹനനിയന്ത്രണം; ചീഫ് ജസ്റ്റിസിന് കെജിരിവാളിന്റെ അഭിനന്ദനം
X
kejrival

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ  ഒറ്റ-ഇരട്ട അക്കമുള്ള വാഹനനിയന്ത്രണ പരിഷ്‌കാരത്തില്‍ പങ്കാളിയായതിന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഠാക്കൂറിന് മുഖ്യമന്ത്രി കെജിരിവാളിന്റെ അഭിനന്ദനം. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായ പദ്ധതിയില്‍ നിന്നും വിഐപികളെ ഒഴിവാക്കിയിരുന്നു.എന്നിരുന്നാലും ചീഫ് ജസ്റ്റിസ് സഹപ്രവര്‍ത്തകനായ ജസ്റ്റിസ് എ.കെ സിക്രിയുടെ വാഹനത്തിലാണ് പദ്ധതിയെ പിന്തുണച്ചുകൊണ്ട് കോടതിയിലേക്ക് പോയത്. ''ഈ മൂവ്‌മെന്റില്‍ പങ്കാളിയായതിന് വളരെ നന്ദിയുണ്ട്. താങ്കളുടെ ഈ പ്രവൃത്തി ഒരുപാട് പേര്‍ക്ക് പ്രചോദനമാണെന്നും'' കെജിരിവാള്‍ ട്വീറ്റ് ചെയ്തു.സാധാരണക്കാരെ പോലെ വാഹന നിയന്ത്രണ പദ്ധതിയില്‍ പങ്കാളിയായ ചീഫ് ജസ്റ്റിസിന് സല്യൂട്ട് എന്ന് കെജിരിവാളിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു .

Next Story

RELATED STORIES

Share it