|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  National   >  

ഡല്‍ഹിയില്‍ ഭീകരവാദികളെന്ന്: ചിത്രങ്ങളടക്കം പുറത്ത് വിട്ട് മുന്നറിയിപ്പുമായി പോലിസ്

Published : 21st November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ എത്തിയിട്ടുള്ളതായി രണ്ട് പേരുടെ ചിത്രങ്ങളടക്കം പുറത്ത് വിട്ട് ഡല്‍ഹി പോലിസിന്റെ മുന്നറിയിപ്പ്. ഇവരെ കാണുന്നവര്‍ വിവരം അറിയിക്കുന്നതിനായി പഹാട് ഗഞ്ചിലെ പോലിസ് സ്‌റ്റേഷനിലെ നമ്പറും മുന്നറിയിപ്പ് നോട്ടിസിനൊപ്പം നല്‍കിയിട്ടുണ്ട്.


ഇന്ത്യ-പാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മൈല്‍ക്കുറ്റിയില്‍ ഡല്‍ഹിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. പഞ്ചാബിനോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. ആറോ ഏഴോ ജയ്‌ഷെ ഭീകരര്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹ ിലക്ഷ്യമാക്കി നീങ്ങുന്നതായി കഴിഞ്ഞ ആഴ്ച പഞ്ചാബ് പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss