|    Sep 26 Wed, 2018 5:06 am
FLASH NEWS

കേസ് തീര്‍പ്പാക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് ഡല്‍ഹി കോടതി

Published : 24th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ലൈംഗീക അതിക്രമകേസ് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കാനെത്തിയ യുവാവിനോട് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നല്‍കാന്‍ നിര്‍ദേശിച്ച് ഡല്‍ഹി കോടതി.

കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട തരുണ്‍ സിങ് എന്ന യുവാവിനോടാണ് ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ഇക്കാര്യം നിര്‍ദേശിച്ചത്. രണ്ടാഴ്ചയ്ക്കകം പണം അടച്ച്, രസീത് ഗ്രേറ്റര്‍ കൈലാഷ് പോലിസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കണം. എങ്കിലെ എഫ്‌ഐആര്‍ റദ്ദാകുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss