|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  National   >  

അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി ലോകത്ത് ഒന്നാം സ്ഥാനത്ത്

Published : 8th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ദീപാവലിക്ക് നിയമം ലംഘിച്ച് ആളുകള്‍ പടക്കം പൊട്ടിച്ചതോടെ ലോകത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുളള നഗരമായി രാജ്യതലസ്ഥാനമായ ഡല്‍ഹി മാറി. ഇന്ന് ഉച്ചയോടെ അന്തരീക്ഷ ഗുണനിലവാര സൂചിക 574 പോയിന്റിലെത്തി. അതീവ ഗുരുതരമായ സാഹചര്യമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സാധാരണ സുരക്ഷിതമായ വായു മലിനീകരണ തോത് 50 ആണ്. 100 കടന്നാല്‍ സുരക്ഷിതമല്ല എന്ന നിലയാണ്. 200 കടന്നാല്‍ ഇത് മോശം വായു എന്ന കാറ്റഗറിയിലാണ്. 300 കടന്നാല്‍ വളരെ മോശം എന്നാണ് കാറ്റഗറി. 400 കടന്നാല്‍ ഗുരുതരാവസ്ഥയായി കാണും. എന്നാല്‍ 500 കടക്കുന്നതോടെ അത്യാഹിത നിലയായാണ് അറിയപ്പെടുന്നത്. ശ്വാസകോശത്തിലെ കാന്‍സറിനും ഹൃദ്രോഗത്തിനും എല്ലാം വളരെയേറെ കാരണമാകുന്നതാണ് ഇത്.
അന്തീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലിനമായ വായു ഒരു വര്‍ഷം പത്ത് ലക്ഷം പേരെ കൊലപ്പെടുത്തുന്നുവെന്നാണ് കണക്ക്.
സുപ്രീം കോടതി വിധി പ്രകാരം രണ്ട് മണിക്കൂര്‍ മാത്രമാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വിലക്ക് ലംഘിക്കപ്പെട്ടു.
പല സംഘടനകള്‍ പുറത്തുവിട്ട റീഡിങ്ങുകളില്‍ ഡല്‍ഹിയിലെ തോത് വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്ത് ഒന്നാം സ്ഥാനം രാജ്യതലസ്ഥാനത്തിന് തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss