|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Kerala   >  

‘ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്’ ഡിസംബര്‍ 6 ന് എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

Published : 5th December 2018 | Posted By: afsal ph

 


കോഴിക്കോട്: ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ ഡിസംബര്‍ 6 ന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ അറിയിച്ചു.
മതേതര ഇന്ത്യക്ക് തീരാ കളങ്കം തീര്‍ത്ത് ബാബരി മസ്ജിദ് തകര്‍ത്ത് കാല്‍ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണ സംവിധാനങ്ങളേയും വെല്ലു വിളിച്ച് നടത്തിയ അക്രമണത്തിന്റെ പ്രതികളിലൊരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1992 ഡിസംബര്‍ 6 ന് ആര്‍.എസ്.എസ്, ബി.ജെ.പി ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകര്‍ത്തത്. ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ കുറ്റക്കാരാണെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ നീതി നിര്‍വ്വഹണം സാധ്യമാക്കാനോ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ മതേതര കഴ്ചപ്പാടിനെ മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ്. ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളു എന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊല്ലം-വൈസ് പ്രസിഡന്‍് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, എറണാകുളം-ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കണ്ണൂര്‍-കെ.കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്-പി.ആര്‍ സിയാദ്, ആലപ്പുഴ-കെ.എസ്.ഷാന്‍, കോഴിക്കോട്-മുസ്തഫ കൊമ്മേരി, മലപ്പുറം-അജ്മല്‍ ഇസ്മായില്‍, തൃശൂര്‍-പി കെ ഉസ്മാന്‍, പാലക്കാട്-ഇ എസ് ഖാജാ ഹുസൈന്‍, ഇടുക്കി-പി പി മൊയ്തീന്‍ കുഞ്ഞ്, പത്തനംതിട്ട-നൗഷാദ് മംഗലശ്ശേരി പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss