|    Dec 19 Wed, 2018 7:53 pm
FLASH NEWS
Home   >  National   >  

കര്‍ഷകന്‍ വയലില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തു

Published : 12th November 2018 | Posted By: G.A.G

മുംബൈ : വായ്പ എഴുതിത്തള്ളിയവരുടെ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ മനംനൊന്ത കര്‍ഷകന്‍ സ്വന്തം വയലില്‍ ചിതയൊരുക്കി ജീവനൊടുക്കി. 65 കാരനായ പൊട്ടണ്ണ രാമലു ബോല്‍പില്‍വാദ് ആണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത പൊട്ടണ്ണ കൃഷി ചതിച്ചതോടെ കടം തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ പൊട്ടണ്ണയുടെ പേര് ഉള്‍പ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് മൂംബൈയില്‍ നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഉമ്രിയിലെ തുരട്ടി ഗ്രാമത്തിലെ തന്റെ കൃഷിയടത്തില്‍ ചിതയൊരുക്കി ഇയാള്‍ ആത്മഹത്യ ചെയ്തത്. അച്ഛനെ കാണാതെ തിരഞ്ഞു നടന്ന മകന്‍ അടുത്തദിവസം കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss