|    Nov 18 Sun, 2018 3:25 pm
FLASH NEWS
Home   >  Kerala   >  

നാല് ദീര്‍ഘദൂര ട്രെയിനുകളില്‍ ഡീ റിസര്‍വ്ഡ് കോച്ചുകള്‍; നടപടികള്‍ പൂര്‍ത്തിയായി

Published : 9th November 2018 | Posted By: afsal ph

 

 നാല് ദീര്‍ഘദൂര തീവണ്ടികളില്‍ രണ്ട് ഡി റിസര്‍വ്ഡ് കോച്ചുകള്‍ വീതം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. എറണാകുളത്ത് നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണിത്. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 17230 ാം നമ്പര്‍ ശബരി എക്‌സ്പ്രസിന് കോട്ടയം മുതല്‍ തിരുവനന്തപുരം വരെ ഡിസംബര്‍ 15 മുതല്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പിലാക്കും. ബംഗലുരുവില്‍ നിന്നും കന്യാകുമാരിയിലേക്ക് പോകുന്ന 16625 ാം നമ്പര്‍ ഐലന്റ് എക്‌സ്പ്രസിന് എറണാകുളം നോര്‍ത്ത് മുതല്‍ കന്യാകുമാരി വരെ ഡി റിസര്‍വ്ഡ് കോച്ചുകള്‍ ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍ഡോറില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള അഹല്യ നഗരി എക്‌സ്പ്രസിന്(22645) എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഏഴുമുതല്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ക്കുള്ള സൗകര്യമൊരുക്കും. മുംബൈ കന്യാകുമാരി ജയന്തി ജനതാ എക്‌സ്പ്രസില്‍(16381) എറണാകുളം ടൗണ്‍ മുതല്‍ കന്യാകുമാരി വരെ ഡി റിസര്‍വ്ഡ് കോച്ചുകള്‍ ജനുവരി 21 മുതല്‍ അനുവദിക്കും. രണ്ട് ഡി റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കാനുള്ള നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഡിസംബര്‍ ഒന്നുമുതല്‍ 13 ട്രെയിനുകള്‍ക്ക് ഡി റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കാമെന്ന റയില്‍വേ മന്ത്രിയുടെ ലോക്‌സഭയിലെ ഉറപ്പ് പാലിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി റെയില്‍വേ മന്ത്രി രാജെന്‍ ഗൊഹൈനിന് നിവേദനം നല്‍കി. 13 ട്രെയിനുകള്‍ക്കും ഡി റിസര്‍വ്ഡ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ദക്ഷിണ റയില്‍വേ പൂര്‍ത്തീകരിച്ച് വിവിധ സോണുകള്‍ക്ക് അയച്ചുവെങ്കിലും അതാത് സോണുകളില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുകൊണ്ടാണ് ഡി റിസര്‍വ്ഡ് കോച്ചുകള്‍ പ്രാബല്യത്തില്‍ വരുവാന്‍ താമസം നേരിടുന്നത്.
നോര്‍ത്തേണ്‍ റയില്‍വേയില്‍ നിന്നും കേരള സംബര്‍ക്രാന്തി (12218), നിസാമുദ്ദീന്‍തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (22656, 22654) എന്നീ ട്രെയിനുകള്‍ക്കും സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നുള്ള ലോക്മാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസിനും (2213), നേത്രാവതി എക്‌സ്പ്രസിനും (16345) നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ നിന്ന് റപ്തിസാഗറിനും (12511), സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ നിന്നും ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റിനും (22642), സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്ന് കോര്‍ബ സൂപ്പര്‍ ഫാസ്റ്റിനും (22647) ഡി റിസര്‍വ്ഡ് അനുമതി ലഭിക്കുന്നതിനായി ദക്ഷിണ റെയില്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട റെയില്‍വേ ജനറല്‍ മാനേജര്‍മാരുടെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് ട്രെയിനുകളുടെ ഡി റിസര്‍വ്ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ കാലതാമസം ഉണ്ടാകുന്നത്. ലോക്‌സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിനായി ബന്ധപ്പെട്ട സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss