|    Nov 16 Fri, 2018 1:24 pm
FLASH NEWS
Home   >  Kerala   >  

”ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നില്ലെന്ന് എന്ന് ബോര്‍ഡ് വക്കണം” ഡിസി ബുക്ക്‌സ് പുസ്തകവണ്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Published : 10th November 2018 | Posted By: G.A.G

തൃശൂര്‍ : പാറമേക്കാവ് അഗ്രശാലയിലെ പുസ്തക മേളയ്ക്കായി ഡിസി ബുക്‌സ് പുസ്തകങ്ങള്‍ കൊണ്ടുവന്ന വാഹനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിനെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന് ബോര്‍ഡ് വച്ചാല്‍ മാത്രമേ മേള നടത്താനനുവദിക്കൂ എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഇതേത്തുടര്‍ന്ന്്്് ദേവസ്വം അധികൃതരും ഡിസി ബുക്‌സ് പ്രതിനിധികളും പ്രതിഷേധക്കാരുമായി സംസാരിച്ചു. ഈസ്റ്റ് പോലീസും ഇതിനിടെ സ്ഥലത്തെത്തി. തുടര്‍ന്ന്്്് പുസ്തകങ്ങളുമായി വന്ന ഡിസി ബുക്ക്‌സിന്റെ വാഹനത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss