|    Nov 21 Wed, 2018 5:16 pm
FLASH NEWS
Home   >  National   >  

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ചത്തീസ്ഗഡില്‍ മാവോവാദി ആക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

Published : 8th November 2018 | Posted By: mtp rafeek


ദന്തേവാഡ: ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാവോവാദി ആക്രമണം. സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അക്രമം നടന്നത്. വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിലാണ് മൂന്നു സിവിലിയന്‍മാരും ജവാനും കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ദന്തേവാഡ ജില്ലയിലെ ബച്ചേലിയിലാണ് അക്രമം നടന്നത്. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ജവാന്‍മാര്‍ മടങ്ങവേയാണ് ആക്രമണം നടന്നത്. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ബസ്സിന് നേരെയാണ് മാവോവാദികള്‍ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ പ്രദേശത്ത് വച്ചാണ് കഴിഞ്ഞയാഴ്ച ദൂരദര്‍ശന്‍ ക്യാമറാമാന്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss