|    Nov 17 Sat, 2018 2:08 pm
FLASH NEWS
Home   >  News now   >  

പാകിസ്താനിലെ ബാങ്കുകളില്‍ മുഴുവന്‍ നുഴഞ്ഞു കയറി ഹാക്കര്‍മാര്‍

Published : 7th November 2018 | Posted By: mtp rafeek

ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ഭൂരിപക്ഷം ബാങ്കുകളിലും നുഴഞ്ഞു കയറി ഹാക്കര്‍മാരുടെ വിളയാട്ടം. പാകിസ്താനിലെ മിക്ക ബാങ്കുകളുടെയും രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. പത്ത് ബാങ്കുകള്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണമിടപാടുകള്‍ ബ്ലോക്ക് ചെയ്തതോടെയാണ് വിവരം പുറത്തായത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപോര്‍ട്ട്.

പാകിസ്താനിലെ മിക്കവാറും എല്ലാ ബാങ്കുകളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ കുറ്റാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് ശുഹൈബ് വ്യക്തമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാബാങ്കുകളിലെയും മേധാവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്‌

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss