|    Sep 25 Tue, 2018 2:23 pm
FLASH NEWS
Home   >  Sports  >  Football  >  

ഡാനിയല്‍ സുബാസിച്ച് ഗ്ലൗസഴിച്ചു

Published : 17th August 2018 | Posted By: jaleel mv


സാഗ്രബ്: ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോളി ഡാനിയല്‍ സുബാസിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്ച ഇറക്കിയ പത്രകുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ക്രൊയേഷ്യയുടെ സൂപ്പര്‍ താരമായ മരിയോ മാന്‍സിക്കിച്ച് വിരമിച്ചതിന് പിന്നാലെയാണ് സുബാസിച്ചും ടീം വിട്ടത്. പുതുമുഖ താരങ്ങള്‍ക്ക് താന്‍ വഴിയൊരുക്കുകയാണെന്ന് താരം അവകാശപ്പെട്ടു. 2009ല്‍ ക്രൊയേഷ്യക്കായി അരങ്ങേറ്റം കുറിച്ച സുബാസിച്ച് 2016 ലെ യൂറോ കപ്പിലൂടെയാണ് ഒന്നാം നമ്പര്‍ ഗോളിയായി മാറിയത്. 44 മല്‍സരങ്ങളിലാണ് ക്രൊയേഷ്യയുടെ വല കാത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss