|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Kerala   >  

വൈക്കത്തഷ്ടമി : ദലിത് മേല്‍ശാന്തിയെ ഒഴിവാക്കിയ നടപടി റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

Published : 22nd November 2018 | Posted By: G.A.G

തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉല്‍സവത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയായ ജീവനെ ഒഴിവാക്കിയ നടപടി റദ്ദാക്കുന്നതിന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വൈക്കത്തഷ്ടമിയുടെ ഭാഗമായി നേരത്തെ നിശ്ചയിച്ച പ്രസാദ വിതരണ ചുമതലയില്‍ നിന്നും ജീവനെ ദുരുദ്ദേശത്തോടെ ഒഴിവാക്കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഈ മാസം 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ജീവനെ പ്രസാദവിതരണത്തിനുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്സവത്തിന് കൊടിയേറിയതിന് ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ നിന്ന് ജീവനെ ഒഴിവാക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്ര പ്രധാന ഉത്തരവിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച 6 പട്ടികജാതികാരില്‍ ഒരാളായ ജീവന്‍ നിലവില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss