Flash News

ഹരിയാനയില്‍ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു

ബല്ലാഭ്ഘര്‍: ഹരിയാനയിലെ സണ്‍പേഡ് ഗ്രാമത്തില്‍ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു.നാലംഗ കുടുംബത്തിനെയാണ് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചത്. ഇതില്‍ അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ മരിച്ചതായാണ് വിവരം. ബാക്കിയുള്ള ഗുരുതര പൊള്ളലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജാതി സംഘര്‍ഷമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലിസ് നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ സവര്‍ണര്‍ ഗൃഹനാഥനെ മര്‍ദ്ദിച്ചു അവശനാക്കിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരെത്തിയാണ് തീയണച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഗ്രാമത്തില്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it