|    Dec 15 Sat, 2018 1:08 am
FLASH NEWS
Home   >  Kerala   >  

കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്: ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

Published : 21st November 2018 | Posted By: afsal ph

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ് നല്‍കിയതിനെ ട്രോളി കൊന്ന് സാമൂഹിക മാധ്യമങ്ങള്‍. ഐ.സി.യു, ട്രോള്‍ സംഘ് തുടങ്ങിയ ഗ്രൂപ്പുകളിലും വാട്‌സ് ആപ്പിലും നിരവധി ട്രോളുകളാണ് ഹിറ്റാകുന്നത്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബര്‍മല്‍ തിബ്രവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം സമ്മാനിച്ചത്. മിസോറാം ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നിന്നുളള പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രംഗങ്ങളിലുളള മികവ് കണക്കിലെടുത്താണ് ഡിലിറ്റ് ബിരുദം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാമൂഹ്യസാംസ്‌കാരികആദ്ധ്യാത്മിക രംഗങ്ങളിലെ സേവനങ്ങളാണ് ഇതിന് ആധാരമായത്.

രാജസ്ഥാനിലെ ചുരേല ജില്ലയിലെ ജുന്‍ജുനുവിലാണ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരിയില്‍ ഇവിടെ നടക്കുന്ന ചടങ്ങില്‍ ഡിലിറ്റ് ബിരുദം സമ്മാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍മാന്‍ വിനോദ് ത്രിബോവാലയാണ് ഇക്കാര്യം പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss