|    Dec 18 Tue, 2018 12:38 am
FLASH NEWS
Home   >  National   >  

100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ ചുഴലിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Published : 11th November 2018 | Posted By: afsal ph


ചെന്നൈ: തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശത്ത് ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 14 ന് അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കനത്ത മഴയോടൊപ്പം ഗജ 100 കിലോ മീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ചയോടെ ശക്തമാകുന്ന ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് വഴി വടക്കന്‍ തമിഴ്‌നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കും. പിന്നീട് തമിഴ്‌നാട് കുഡലൂര്‍ ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറയുകയും ആന്ധ്രയിലെ വിശാഖപട്ടണത്തെത്തുമ്പോഴേക്കും തീരെയില്ലാവാവുകയും ചെയ്യുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് മുന്നറിയിപ്പുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss