|    Aug 16 Thu, 2018 5:27 pm
Home   >  Kerala   >  

ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്തേക്കും

Published : 12th August 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് ഒരുങ്ങുന്നതായി സൂചന. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെതിരെ നിര്‍ണായക മൊഴികള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി കേരളാ പൊലിസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും. ജലന്ധര്‍ പാസ്റ്ററില്‍ കേരള പൊലിസിന്റെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

പഞ്ചാബിലെത്തിയ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് അറസ്റ്റ് അനിവാര്യമാക്കുന്നത്. ജലന്ധര്‍ രൂപതയില്‍ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയില്‍ കന്യാസ്ത്രീകള്‍ നേരിട്ടത് മോശം അനുഭവമാണെന്നാണ് വൈദികര്‍ നല്‍കിയ മൊഴി.

കന്യാസ്ത്രീക്കെതിരെ പരാതി കൊടുത്ത സ്ത്രീയേയും വൈദികരേയും മഠത്തിന്റെ ചുമതലയുള്ള കന്യാസ്ത്രീകളേയും മറ്റ് അന്തേവാസികളേയും പൊലിസ് ചോദ്യം ചെയ്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരായി നല്‍കിയ പരാതിയില്‍ നിന്ന് പരാതി കൊടുത്ത സ്ത്രീ പിന്മാറിയതും അന്വേഷണവഴിയില്‍ നിര്‍ണായകമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss