മക്ക ദുരന്തം : മരണസംഖ്യ 107 ആയി ഉയര്‍ന്നു
Published : 12th September 2015 | Posted By: admin
മക്ക: ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് കല്‍മണ്ഡപം സ്വദേശിനി മീന നഗര്‍ ഹൗസ് നമ്പര്‍ 10ല്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മൂമിന (33) , അങ്കമാലി സ്വദേശി കോയ എന്നിവരാണ് മരിച്ചത്.
ഹജ് കമ്മിറ്റി മുഖേന പോയ 11 പേരും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയെത്തിയ നാലുപേരുമുള്പ്പടെ 15 ഇന്ത്യാക്കാര്‍ക്ക് പരിക്കുണ്ട് . മരിച്ചവരില്‍ ഏറെയും ഇന്തോനീസ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണെന്നാണ് സൂചന. പരിക്കേറ്റത് 230 പേര്‍ക്കാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന വിവരം.
മരിച്ച മൂമിന ഭര്‍ത്താവ് മുഹമ്മദ് ഇസ്മയിലിനൊപ്പം പാലക്കാട്ടെ ട്രാവല്‍ ഏജന്‍സി വഴിയാണ് മക്കയിലെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.