|    Dec 14 Fri, 2018 8:24 pm
FLASH NEWS
Home   >  Kerala   >  

പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Published : 17th November 2018 | Posted By: mtp rafeek


പരപ്പനങ്ങാടി: സിപി.എം, ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് കുന്നുമ്മല്‍ അസൈനാറിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് 10 അംഗ സംഗത്തിന്റെ ആക്രമണം ഉണ്ടായത്. മത്സ്യ ബന്ധനത്തിനായി പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരാണന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss