|    Dec 14 Fri, 2018 10:40 am
FLASH NEWS
Home   >  Kerala   >  

നവംബര്‍ 26 ന് സിപിഎം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും

Published : 13th November 2018 | Posted By: G.A.G

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റ് ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ച നവംബര്‍ 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സിപിഎം. ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ പ്രഭാഷണങ്ങള്‍ എന്നിവയ്ക്കൊപ്പം വ്യാപകമായ നിലയില്‍ ഭരണഘടനാ സംരക്ഷണ ക്യാംപയ്‌നും സംഘടിപ്പിക്കും. ഭരണഘടനയുടെ ഗുണപരമായ എല്ലാ നിലപാടുകളെയും തകര്‍ക്കുന്നതിനുള്ള ആസുത്രിത നീക്കമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുകയെന്നത് ദേശീയ പ്രസ്ഥാനത്തില്‍ അഭിമാനംകൊള്ളുന്ന സകലമനുഷ്യരുടേയും കടമയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss