|    Sep 26 Wed, 2018 8:20 am
FLASH NEWS
Home   >  Kerala   >  

പുനരധിവാസ ഫണ്ടിലേക്ക് സിപിഎം പിരിച്ചെടുത്തത് 16,43,73,940 രൂപ

Published : 21st August 2018 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 ലഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല. സമാഹരിച്ച തുക ജില്ലതിരിച്ച് :
1. കാസര്‍കോഡ് 1,25,19,688
2. കണ്ണൂര്‍ 6,39,69,320
3. വയനാട് 10,00,000
4. കോഴിക്കോട് 1,26,00,000
5. മലപ്പുറം 1,20,00,000
6. പാലക്കാട് 1,37,44,397
7. തൃശ്ശൂര്‍ 65,00,000
8. കോട്ടയം 44,00,000
9. കൊല്ലം 1,51,00,000
10. തിരുവനന്തപുരം 2,25,40,535
ആകെ 16,43,73,940

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss