|    Oct 17 Wed, 2018 5:55 pm
FLASH NEWS
Home   >  Sports  >  Football  >  

കോര്‍ട്ടോയിസ് റയലില്‍; കൊവാച്ചിച്ച് ചെല്‍സിയില്‍

Published : 9th August 2018 | Posted By: jaleel mv

ലണ്ടന്‍: റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഗോളി കേപ്പ അരിസാബലഗയെ സ്വന്തമാക്കിയതോടെ ബെല്‍ജിയം സൂപ്പര്‍ ഗോളി തിബോട്ട് കോര്‍ട്ടോയിസിനെ ചെല്‍സി റയലിന് വിട്ടു നല്‍കി. കൂടാതെ, ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച മാത്തിയോ കൊവാച്ചിച്ചിനെ ലോണടിസ്ഥാനത്തില്‍ ചെല്‍സി തട്ടകത്തിലെത്തിക്കുകയും ചെയ്തു.
ആറ് വര്‍ഷത്തെ കരാറാണ് റയലുമായി തിബോട്ട് ഒപ്പുവെച്ചിരിക്കുന്നത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം തിബോട്ടിനെ തേടിയെത്തിയിരുന്നു. 2011 ല്‍ ബെല്‍ജിയം ക്ലബ് ജന്‍കില്‍ നിന്നാണ് തിബോട്ട് ചെല്‍സിയിലെത്തിയത്. തുടര്‍ന്ന് മൂന്ന് വര്‍ഷം അത്‌ലറ്റിക്കോ മാഡ്രിഡില്‍ ലോണില്‍ കളിച്ചശേഷം 2014 മുതല്‍ ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോളിയായി തുടരുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ചാംപ്യന്‍സ് ലീഗിലും കിരീടം ചൂടിയ റയലിലെ അംഗമായിരുന്നു 24 കാരനായ കൊവാച്ചിച്ച്.
ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനില്‍ നിന്ന് റയലിലെത്തിയ കൊവാച്ചിച്ച് ആദ്യ ഇലവനില്‍ ഇടംകണ്ടെത്താന്‍ പ്രയാസപ്പെട്ടതിനെത്തുടര്‍ന്നാണ് ചെല്‍സിയിലേക്ക് കുടിയേറിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss