|    Dec 15 Sat, 2018 1:26 am
FLASH NEWS
Home   >  Kerala   >  

പ്രകൃതിവിരുദ്ധ പീഡനകേസില്‍ മദ്‌റസാ അധ്യാപകന് ഏഴ് വര്‍ഷം കഠിനതടവും പിഴയും

Published : 28th November 2018 | Posted By: afsal ph


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കേസില്‍ മദ്‌റസാ അധ്യാപകനെ ഏഴ് വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. മലപ്പുറം തിരൂര്‍ ഉഡായി മംഗലത്തെ തുരുത്തിപറമ്പില്‍ ഹൗസിലെ നസീബ് മൗലവി(32)യെയാണ് ശിക്ഷിച്ചത്. 14, 16, 12 വയസുള്ള മൂന്ന് മദ്‌റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. പിഴ അടച്ചാല്‍ തുകയില്‍ നിന്ന് 15,000 രൂപ വീതം പീഡനത്തിനിരയായ കുട്ടികള്‍ക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2011 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കാല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മദ്‌റസാ അധ്യാപകനായിരിക്കെ മൂന്ന് കുട്ടികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss