|    Aug 20 Mon, 2018 7:49 pm
FLASH NEWS
Home   >  Sports  >  Football  >  

കോസെല്‍നി ആഴ്‌സനല്‍ നായകന്‍

Published : 11th August 2018 | Posted By: jaleel mv

ലണ്ടന്‍: 2018-19 സീസണിലെ ആഴ്‌സനല്‍ ക്ലബിന്റെ നായകനായി ഫ്രഞ്ച് പ്രതിരോധതാരം ലോറന്റ് കോസെല്‍നിയെ നിയോഗിച്ചു. കഴിഞ്ഞ സീസണ്‍ വരെ നായകനായിരുന്ന പെര്‍ മെര്‍ട്ടെസാക്കര്‍ വിരമിച്ചതോടെയാണ് പുതിയ കോച്ച് ഉനായ് എമെറി കോസെല്‍നിക്ക് നായകസ്ഥാനം നല്‍കിയത്. എന്നാല്‍ പരിക്കിന്റെ പിടിയിലായതിനാല്‍ കോസെല്‍നി ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ കൡക്കുന്ന കാര്യം സംശയത്തിലാണ്. കോസെല്‍നിക്ക് പുറമേ, പീറ്റര്‍ ചെക്ക്, ആരോണ്‍ റംസി, മെസുട്ട് ഓസില്‍, ഗ്രാനിറ്റ് ഷാക്ക തുടങ്ങിയവരും നായകസംഘത്തിലുണ്ട്. ഒന്നാം ക്യാപ്റ്റനായ കോസെല്‍നി കളിക്കാത്തതിനാല്‍ സിറ്റിക്കെതിരെ ഇക്കൂട്ടത്തില്‍ ആരെങ്കിലും ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss