|    Dec 11 Tue, 2018 12:42 pm
FLASH NEWS
Home   >  National   >  

പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് സംഘര്‍ഷം, പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

Published : 3rd December 2018 | Posted By: G.A.G

ലക്‌നൗ : ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹറില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഉടലെടുത്ത സംഘര്‍ഷത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് ദ്രുതകര്‍മസേനയുടെ അഞ്ച് കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.
പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ഒരു വിഭാഗം റോഡ് ഉപരോധിക്കുകയും സ്ഥലത്തെത്തിയ പോലിസുകാര്‍ക്കു നേരെ കല്ലേറ് നടത്തുകയുമായിരുന്നു. സുബോധ് സിങ് എന്ന പോലിസ് ഇന്‍സ്‌പെക്ടര്‍ കല്ലേറില്‍ കൊല്ലപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ പോലിസ് സ്‌റ്റേഷന് നേര്‍ക്കും ആക്രമണം നടത്തി. പോലിസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss