|    Dec 10 Mon, 2018 10:32 am
FLASH NEWS
Home   >  National   >  

ബാബരി മസ്ജിദ് പൊളിച്ചിടത്ത് യൂണിവേഴ്‌സിറ്റിയുണ്ടാക്കൂ: ആം ആദ്മി നേതാവ് മനീഷ് സിസോദിയ

Published : 3rd December 2018 | Posted By: afsal ph


ന്യൂഡല്‍ഹി: അയോധ്യയില്‍ ആര്‍എസ്എസ്സുകാര്‍ ബാബരി മസ്ജിദ് പൊളിച്ചിടത്ത് സര്‍വകലാശാലയുണ്ടാക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. വിദ്യാഭ്യാസത്തിലൂടെയാണ് രാമരാജ്യമുണ്ടാക്കേണ്ടത് എന്നും ക്ഷേത്രം നിര്‍മ്മിച്ചല്ല എന്നും മനീഷ് സിസോദിയ പറഞ്ഞു. ഹിന്ദു, മുസ്്‌ലിം സംഘടനകള്‍ തമ്മില്‍ സമവായമുണ്ടാക്കി അവിടെ ഒരു യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കണം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സിസോദിയ പറഞ്ഞു. അവിടെ ഹിന്ദുക്കള്‍ക്കും മുസ്്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദേശികള്‍ക്കുമെല്ലാം പഠിക്കാം. നമ്മുടെ കുട്ടികളെ പഠിപ്പിച്ചാണ് രാമരാജ്യമുണ്ടാക്കേണ്ടത്. ക്ഷേത്രമുണ്ടാക്കിയല്ല. അയോധ്യ രാമക്ഷേത്രത്തില്‍ എഎപിയുടെ നിലപാട് അന്വേഷിച്ചപ്പോളാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയ ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി പൊലീസ് ഡല്‍ഹി സര്‍ക്കാരിന് കീഴിലായിരിക്കണം. ഡല്‍ഹിയില്‍ വിവിധ ഗവണ്‍മെന്റുകള്‍ അധികാരം നിയന്ത്രിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും സിസോദിയ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss