|    Sep 26 Wed, 2018 7:56 pm
FLASH NEWS
Home   >  National   >  

സമിതികള്‍ തയ്യാര്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

Published : 25th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വിവിധ സമിതികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കി. ഒന്‍പതംഗ കോര്‍ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് എ.കെ.ആന്റണിക്ക് പുറമേ കെ.സി വേണുഗോപാലും ഇടംപിടിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ് ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ് എന്നിവരാണ് ഈ സമിതിയിലെ മറ്റംഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരിക്കുന്നതിനുള്ള പത്തൊന്‍പതംഗ സമിതിയില്‍ ശശിതരൂരും ബിന്ദുകൃഷ്ണയും ഇടം പിടിച്ചു. പ്രചാരണപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതിയില്‍ വി.ഡി സതീശനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ സമൂഹമാധ്യമവിഭാഗത്തിന്റെ ചുതല വഹിക്കുന്ന മുന്‍ചലച്ചിത്രനടി ദിവ്യ സപ്ന്ദനയും പതിമൂന്നംഗങ്ങളുള്ള പ്രചാരണ സമിതിയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss