|    Sep 23 Sun, 2018 10:26 am
FLASH NEWS
Home   >  National   >  

മോദിയുടെ ചരണ്‍ പാദുക യോജന വഴി ആദിവാസികള്‍ക്ക് നല്‍കിയത് കാന്‍സര്‍ വരുത്തുന്ന ഷൂ: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Published : 27th August 2018 | Posted By: sruthi srt

ഭോപ്പാല്‍: മോദിയുടെ ചരണ്‍ പാദുക യോജന പദ്ധതിയുടെ പേരില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ബീഡി നിര്‍മാണത്തിനാവശ്യമായ ഇലകള്‍ ശേഖരിക്കുന്ന ആദിവാസി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് കാന്‍സറിന് കാരണമായ അസോ ഡൈയുടെ അംശം കൂടുതലടങ്ങിയ ഷൂ. ഷൂവിന്റെ ഉള്‍ഭാഗത്തെ ലെയ്‌സില്‍ അളവിലധികം അസോ ഡൈയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം ചെരിപ്പുകള്‍ വേണ്ടെന്ന് വച്ചതായി മധ്യപ്രദേശ് വനം മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനകം തന്നെ സര്‍ക്കാര്‍ 8.14 പുരുഷന്‍മാര്‍ക്കും 10.20ലക്ഷം സ്ത്രീകള്‍ക്കും ഷൂ വിതരണം ചെയ്തിട്ടുണ്ട്. കേന്ദ്ര ലെതര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഷൂവില്‍ അസോ ഡൈ ആവശ്യത്തിലധം ഉള്ളതായി റിപോര്‍ട്ട് ചെയ്തത്.

1997ല്‍ ലെതര്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നിവയില്‍ അസോ ഡൈ ഉപയോഗിക്കുന്നത് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നിരോധിച്ചതാണ്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍വച്ച് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പരിശോധന കൂടാതെ എങ്ങനെയാണ് ഈ ഷൂ വിതരണം ചെയ്തത്. ആരാണ് ഇതിന് ഉത്തരവാദി. ഇതിനകം വിതരണം ചെയ്ത ഷൂ തിരിച്ച് വാങ്ങണമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss