|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Kerala   >  

കോംഗോ പനി;പ്രചരണം തെറ്റെന്ന് ആരോഗ്യവകുപ്പ്

Published : 3rd December 2018 | Posted By: G.A.G

updated

പൊന്നാനി: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യവകുപ്പ്. പൊന്നാനി സ്വദേശി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനിക്കു ചികിത്സയില്‍ എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്. ദുബായില്‍ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു ചികിത്സിക്കുന്നത്.നിലവില്‍ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല. ദുബായില്‍ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്നു നല്‍കിയ വിശദീകരണം. പരിശോധനയില്‍ സാംപിള്‍ നെഗറ്റീവ് ഫലവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മൂത്രാശയ അണുബാധയ്ക്ക് ചികിത്സ തേടിയെത്തയപ്പോള്‍ രേഖകളില്‍ കോംഗോ പനി വന്നയാള്‍ എന്നു കണ്ടതോടെ നിയമപരമായി ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് ഇങ്ങനെയൊരു പ്രചരണം ഉയരാന്‍ കാരണം. പൊന്നാനി സ്വദേശിയായ ഇയാള്‍ നാല് ദിവസം മുമ്പാണ് അസുഖ ബാധിതനായി നാട്ടിലെത്തിയത്.കോഗോ പനിയാണെന്ന് പ്രചരിച്ചതോടെ വീട്ടുകാരും ഏറെ ആശങ്കയിലായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss