|    Dec 12 Wed, 2018 9:37 am
FLASH NEWS
Home   >  Kerala   >  

ഷാനവാസ് എംപി തിരുത്തിയും ചെറുത്തും മുന്നേറിയ രാഷ്ട്രീയ വ്യക്തിത്വം : പി അബ്ദുല്‍ മജീദ് ഫൈസി

Published : 21st November 2018 | Posted By: sruthi srt

കോഴിക്കോട് : കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസിന്റ വേര്‍പാടില്‍ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ കോണ്‍ഗ്രസില്‍ മാത്രം പ്രവര്‍ത്തിച്ച ഷാനവാസ് പാര്‍ട്ടിക്കകത്ത് തിരുത്തിയും ചെറുത്തും മുന്നേറിയ ഒരു അപൂര്‍വ്വ രാഷ്ട്രീയ വ്യക്തിത്വമാണ്.

മൂന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ട് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടപ്പോഴും വിശ്വസിച്ച പാര്‍ട്ടിയിലും ആദര്‍ശത്തിലും ഉറച്ച് നിന്ന ഷാനവാസിന് രാഷ്ട്രീയ കേരളം നല്‍കിയ ഉചിതമായ അംഗീകാരമാണ് 2009ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. പിറന്ന സമുദായത്തിന് നേരെ ഉണ്ടാകുന്ന ചില ഗൂഢാലോചനകള്‍ക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളിലും പുറത്തും അനഭിമതനാകേണ്ടി വന്നപ്പോഴും പാര്‍ട്ടിയില്‍ ഉറച്ച് നിന്ന് പൊരുതിയ വ്യക്തിയാണ് ഷാനവാസ്. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് അവസാന നിമിഷത്തില്‍ നല്‍കിയ ചെറിയ അംഗീകാരം മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss