|    Nov 19 Mon, 2018 9:27 am
FLASH NEWS
Home   >  Kerala   >  

കോളജ് കെട്ടിടത്തിന് മുകളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി മരിച്ചു

Published : 1st November 2018 | Posted By: basheer pamburuthi

എടപ്പാള്‍: ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കോളജ് കെട്ടിടത്തിന് മുകളില്‍ കണ്ടെത്തിയ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കര വാക്കാട്ടുപറമ്പ് സ്വദേശി കോഴിക്കല്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ അജ്മലാ(21)ണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ പടിഞാറങ്ങാടി മൈനോറിറ്റി കോളജ് കെട്ടിടത്തിലാണ് ഇതേ കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അജ്മലിനെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ നാട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാവിലെ പരീക്ഷയ്ക്കായി കോളജിലെത്തിയ വിദ്യാര്‍ത്ഥി പരീക്ഷയെഴുതി നേരത്തേ ഇറങ്ങിയിരുന്നെന്ന് പറയുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ സഹപാഠികളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അജ്മലിനെ ദുരൂഹ സാഹചര്യത്തില്‍ പഠിക്കുന്ന കോളജ് കെട്ടിടത്തില്‍ തന്നെ കണ്ടെത്തിയത്. സംഭവത്തില്‍ തൃത്താല പോലിസ് അന്വേഷണം തുടങ്ങി. എടപ്പാള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ തൃത്താല പോലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss