|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  News Today   >  

ബക്രീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ദുരിതാശ്വാസത്തില്‍ പങ്കാളികളാവുക: മുഖ്യമന്ത്രി

Published : 22nd August 2018 | Posted By: sruthi srt

കോഴിക്കോട്: ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് മലയാളികള്‍ക്ക് ബക്രീദ് ആശംസ നേര്‍ന്നുകൊണ്ടുളള സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നുത്. പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്. മതജാതിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്.

പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss