|    Nov 21 Wed, 2018 9:09 am
FLASH NEWS
Home   >  Kerala   >  

പ്രതികൂല കാലാവസ്ഥ; മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല

Published : 11th August 2018 | Posted By: afsal ph


തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല. രാവിലെ 7.45 ന് ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ട സംഘം ഒമ്പതു മണിയോടെയാണ് ഇടുക്കി പ്രദേശത്ത് എത്തിയത്. ഇവിടെ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ ആയതോടെ പ്രതിപക്ഷ നേതാവും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു. ആറിടങ്ങളില്‍ ഇറങ്ങാനായിരുന്നു യാത്ര തുടങ്ങും മുമ്പുള്ള തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥ മൂലം ഇത് മൂന്നിടങ്ങളിലായി ചുരുക്കുകയായിരുന്നു.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. കോഴിക്കോട് നിന്ന് ഇന്ധനം നിറച്ച ശേഷം തിരിച്ച് എറണാകുളത്തേക്ക് യാത്രതരിക്കും. എറണാകുളത്ത് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റെവന്യു സെക്രട്ടറി പിഎച്ച് കുര്യന്‍ എന്നിവരും സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവുണ്ട്. ജലനിരപ്പ് 2401.20 ആയാണ് കുറഞ്ഞത്. സെക്കന്‍ഡില്‍ 750 ഘന മീറ്റര്‍ ജലമാണ് നിലവില്‍ പുറത്ത് വിടുന്നത്. ജലനിരപ്പ് 2401 അടിയില്‍ കുറയുന്നത് വരെ ഷട്ടറുകളൊന്നും താഴ്ത്തില്ല.
ജലനിരപ്പുയര്‍ന്നതോടെ പെരിയാറിന്റെ ഇരുകരകളിലുമുള്ള ആളുകള്‍ക്ക് ക്യാമ്പുകളിലേക്കും മറ്റും മാറി താമസിക്കേണ്ടി വന്നു. മിക്കവരുടേയും വീടുകള്‍ വെള്ളം കയറിയ നിലയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss