|    Sep 23 Sun, 2018 8:59 am
FLASH NEWS
Home   >  Kerala   >  

കൂടുതല്‍ ധനസഹായം ചോദിച്ചു, എല്‍ദോയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

Published : 30th August 2018 | Posted By: G.A.G

തിരുവനന്തപുരം : പ്രളയ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം വര്‍ധിപ്പിക്കണമെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ആവശ്യപ്പെട്ട എല്‍ദോ എബ്രഹാം എം എല്‍ എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നല്‍കണമെന്നാണ് എല്‍ദോ ആവശ്യപ്പെട്ടത്. നിലവില്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്.എന്നും മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ എല്‍ദോയുടെ വാക്കുകള്‍ മുഖ്യമന്ത്രിയെ പ്രകോപിതനാക്കി. കടുത്ത സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടലില്‍ പതറിയ എല്‍ദോ എബ്രഹാം, കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്ന് സമ്മതിച്ചു. എന്നാല്‍ ദുരിതബാധിതര്‍ക്ക് മികച്ച സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും എല്‍ദോ അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss