|    Dec 11 Tue, 2018 3:29 pm
FLASH NEWS
Home   >  Kerala   >  

കേരളം ഒന്നിച്ചു നിന്നാല്‍ ഏത് കൊടിയ ദുരന്തവും നേരിടാം: മുഖ്യമന്ത്രി

Published : 15th August 2018 | Posted By: sruthi srt

തിരുവനന്തപുരം: ഒന്നിച്ച് നിന്നാല്‍ ഏത് കൊടിയ ദുരന്തവും നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് കേരളം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം എത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചു നിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്.

നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാന്‍ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികള്‍ കാര്യമായ തോതില്‍ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാര്‍ത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ വിധത്തിലുളള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss