|    Nov 21 Wed, 2018 6:02 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ചെങ്ങന്നൂരില്‍

Published : 23rd August 2018 | Posted By: G.A.G

ചെങ്ങന്നൂര്‍: പ്രളയക്കെടുതികള്‍ നേരില്‍ക്കണ്ടറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ, ചീഫ്‌സെക്രട്ടറി ടോം ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ചെങ്ങന്നൂരിലെ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി കോഴഞ്ചേരി സന്ദര്‍ശിക്കും. തുടര്‍ന്ന്്് ആലപ്പുഴ ജില്ലയിലെ ക്യാംപുകളിലേക്ക്് പോകും. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപുകളിലും ചാലക്കുടിയിലെ ക്യാംപുകളിലും സന്ദര്‍ശനം നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും വിധമാണ് സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss