|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  National   >  

പൊതുസ്ഥലം വൃത്തികേടാക്കിയാല്‍ ലക്ഷം രൂപ വരെ പിഴ

Published : 23rd November 2018 | Posted By: afsal ph

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നവര്‍ക്ക് ഇനി ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. പിഴ കൂട്ടുന്ന ബില്ല് പശ്ചിമബംഗാള്‍ നിയമസഭ പാസാക്കി. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ശിക്ഷ വര്‍ധിപ്പിച്ചത്.
ഈയിടെ ഉദ്ഘാടനം കഴിഞ്ഞ ദക്ഷിണേശ്വര്‍ സ്‌കൈവാക്കില്‍ മുറുക്കിത്തുപ്പിയതറിഞ്ഞ മുഖ്യമന്ത്രി മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തത്.
പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ഇനി 5,000 മുതല്‍ ലക്ഷം രൂപ വരെ പിഴയൊടുക്കണം. നേരത്തേ ഇത് 50 മുതല്‍ 5,000 രൂപ വരെയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss