|    Nov 19 Mon, 2018 10:53 am
FLASH NEWS
Home   >  Kerala   >  

ശബരിമല: തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

Published : 6th November 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിതയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 200 പേര്‍ക്കെതിരെ കേസ്. നടപ്പന്തലില്‍വച്ചാണ് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞത്. മകന്റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.


തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും മകന്റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയാണ് കൊടുത്തത്. ഇതോടെ പ്രതിഷേധം ശക്തമായി. പോലിസ് സുരക്ഷയൊരുക്കിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. പിന്നീട് പോലിസ് ഇവരെ ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പ്രായം അന്‍പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss