|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Kerala   >  

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി തോമസ് മാറാന്‍ തയ്യാറായില്ലെന്ന് സി കെ നാണു

Published : 24th November 2018 | Posted By: mtp rafeek

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി തോമസ് മന്ത്രി സ്ഥാനത്തു നിന്ന് മാറാന്‍ തയ്യാറായില്ലെന്ന് സി കെ നാണു. മൂന്ന് എംഎല്‍എമാരില്‍ രണ്ട് എംഎല്‍എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ അംഗീകരിക്കുന്നു. അന്ന് ഭൂരിപക്ഷം ഉണ്ടായിട്ടും ദേശീയ നേതൃത്വം മാത്യു ടി തോമസിനെ മന്ത്രിയാക്കിയപ്പോള്‍ തങ്ങള്‍ എതിര്‍ത്തില്ലെന്നും സികെ നാണു പറഞ്ഞു.

മൂന്ന് വര്‍ഷം മാത്രമെ മന്ത്രിയായിരിക്കാന്‍ സാധിച്ചുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നും മാത്യു ടി തോമസ് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ വഴങ്ങിയതാണ്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം ഒഴിയാമെന്ന ധാരണയില്‍ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് അവസരം നല്‍കുകയായിരുന്നു.

കാലാവധി കഴിയുമ്പോള്‍ അദ്ദേഹം തന്നെ സ്വയം മാറിനില്‍ക്കുമെന്ന് കരുതി. അതുണ്ടാകാത്തതാണ് കേന്ദ്ര നേതൃത്വം ഇടപെടാന്‍ കാരണം. ആദ്യംതന്നെ മന്ത്രിസ്ഥാനത്തേക്ക് താന്‍ നിര്‍ദ്ദേശിച്ചത് കെ കൃഷ്ണന്‍കുട്ടിയെ ആയിരുന്നു എന്നും സികെ നാണു വ്യക്തമാക്കി.

കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതാണ്. ഇപ്പോള്‍ അദ്ദേഹം എതിരായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും നാണു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജെഡിഎസ് നേതാക്കളായ കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവര്‍ മുഖ്യമന്ത്രിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി. മാത്യു ടി തോമസിന് പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന കത്ത് യോഗത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറി. കത്ത് ലഭിച്ചതായും കൂടുതല്‍ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മന്ത്രി മാത്യു ടി തോമസ് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss