|    Sep 26 Wed, 2018 5:10 am
FLASH NEWS
Home   >  Sports  >  Football  >  

ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ റൊണാള്‍ഡോയും

Published : 16th August 2018 | Posted By: jaleel mv


ലണ്ടന്‍: കഴിഞ്ഞ സീസണില്‍ യൂറോപ്പില്‍ നടന്ന മല്‍സരങ്ങളിലെ മികച്ച ഗോളിനുള്ള യുവേഫ ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മഡ്രിഡിന് വേണ്ടി നേടിയ ബൈസിക്കില്‍ കിക്ക് ഗോളാണ് റൊണോയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്.
പതിനൊന്ന് ഗോളുകളാണ് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടത്. ക്ലബ് ഫു്‌ബോളിന് പുറമെ ഫുടസാല്‍, വനിതാ ടീം മല്‍സരങ്ങള്‍, അന്താരാഷ്ട്ര മല്‍സരങ്ങള്‍, യൂത്ത് ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ നിന്നെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഗോളുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൊണാള്‍ഡോയ്ക്ക് പുറമെ ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സന്‍, മാഴ്‌സെയുടെ ഫ്രഞ്ച് താരം ദിമിത്രി പയേറ്റ് എന്നിവരാണ് ചുരുക്കപ്പട്ടികയിലിടം പിടിച്ച പ്രമുഖ താരങ്ങള്‍. ലോകകപ്പ് പ്ലേഓഫില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു എറിക്‌സന്റെ ഗോള്‍. യൂറോപ ലീഗ് ക്വാര്‍ട്ടറില്‍ റെഡ്ബുള്‍ ലെയ്പിസിഗിനെതിരെയാണ് പായേറ്റിന്റെ ഗോള്‍.
ഈ മാസം 27 വരെ നടക്കുന്ന വോട്ടെടുപ്പില്‍ നിന്നാണ് വിജയിയെ നിശ്ചയിക്കുക. അതേസമയം പുരസ്‌കാരം റൊണാള്‍ഡോയ്ക്ക് ലഭിക്കുകയാണെങ്കില്‍ അത് മറ്റൊരു അല്‍ഭുതവുമായിരിക്കും. അന്ന് യുവന്റസിനെതിരെ ഗോള്‍ നേടിയ റൊണാള്‍ഡോ ഇന്ന് യുവന്റസിന്റെ കളിക്കാരനാണ് എന്നതാണ് ഈ നേട്ടത്തിന് പിന്നിലെ കൗതുകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss