|    Nov 19 Mon, 2018 12:34 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: ചിത്രയുടെ വെങ്കലത്തിന് പൊന്നിന്‍ നിറം

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്രയുടെ വെങ്കലമെഡലിന് പത്തരമാറ്റ് സ്വര്‍ണത്തിന്റെ നിറം.കാരണം,ആദ്യ രണ്ട് സ്ഥാനവും സ്വന്തമാക്കിയ ബഹ്‌റൈന്റെ രണ്ട് ആഫ്രിക്കന്‍ താരങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ മലയാളി താരം പിയു ചിത്രയാണ് 1500 മീറ്ററിലെ സ്വര്‍ണപ്പതക്കത്തിന് അവകാശി. സ്വര്‍ണം നേടിയ കല്‍ക്കിഡാന്‍ ബഫ്കാഡുവും (4 മിനിറ്റ് 7.88) വെള്ളി നേടിയ ബെലെ ടിഗിസ്റ്റും (4 മിനിറ്റ് 9.12) ദീര്‍ഘദൂരത്തില്‍ ഒളിംപിക്‌സില്‍ ആധിപത്യം പുലര്‍ത്തി വരുന്ന എത്യോപ്യന്‍ വംശജര്‍. എത്യോപ്യന്‍ വിയര്‍പ്പിനൊപ്പമെത്താന്‍ ചിത്രയ്ക്കായില്ല. 4 മിനിറ്റ് 12.56 സെക്കന്‍ഡ് കൊണ്ടാണ് പാലക്കാട്ടുകാരി പി യു ചിത്ര സ്വപ്‌നവെങ്കലം നേടിയത്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലേക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ചിത്ര ഇന്നലെ ട്രാക്കില്‍ നിന്നും മെഡലിലൂടെ നല്‍കിയത്. 2017ല്‍ ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ചിത്ര 2016ലെ സാഫ് ഗെയിംസിലും സ്വര്‍ണം അക്കൗണ്ടിലാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss