|    Nov 21 Wed, 2018 6:11 pm
FLASH NEWS
Home   >  Kerala   >  

സാമൂഹികമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Published : 8th November 2018 | Posted By: afsal ph

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചയാളെ സൈബര്‍ ക്രൈം പോലിസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റിലെ സുനില്‍ കുമാറിനെയാണു സൈബര്‍ പോലിസ് സ്റ്റേഷന്‍ ഡിവൈഎസ്പി എം ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനല്‍ വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് ഇത്തരം ചിത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സൈബര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷിബു വി, സിവില്‍ പോലിസ് ഓഫിസര്‍മാരായ അനീഷ് പി, അഭിലാഷ് എന്‍ എല്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss