|    Nov 18 Sun, 2018 3:27 pm
FLASH NEWS
Home   >  Kerala   >  

വോട്ട് പേടിച്ച് അനാചാരം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

Published : 7th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവണതകളെ ചെറുക്കുക തന്നെ ചെയ്യും. സവര്‍ണനെന്നും അവര്‍ണനെന്നും സ്ത്രീയെന്നും പുരുഷനെന്നും വിശ്വാസിയെന്നും അവിശ്വാസിയെന്നും വേര്‍തിരിവ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാവില്ല. പല രൂപത്തിലും വേഷത്തിലും ഇറങ്ങുന്ന ദുശാസനന്മാരുണ്ട്. അവര്‍ ഇവിടെ വിജയിക്കില്ലെ. കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണന. വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായാലും അത് നീചമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss