|    Nov 18 Sun, 2018 1:24 pm
FLASH NEWS
Home   >  National   >  

ബിജെപിക്കൊപ്പമല്ല; പാര്‍ട്ടിയുണ്ടാക്കിയത് മുഖ്യമന്ത്രിയാവാന്‍: അജിത് ജോഗി

Published : 7th November 2018 | Posted By: sruthi srt

ഛത്തീസ്ഗഡ്: താന്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയത് വീണ്ടും മുഖ്യമന്ത്രിയാവാനാണെന്ന് ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് നേതാവ് അജിത് ജോഗി.ബിജെപിയുടെ ബി ടീം ആവുകയല്ല ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ത്രികോണ മല്‍സര സാധ്യതയില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായ സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയും ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡും തമ്മിലാണ് പോരാട്ടം നടക്കുക.കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ടു. അവര്‍ക്ക് നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സംസ്ഥാനത്തെ പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ ജോഗിക്കുള്ള പിന്തുണ നിര്‍ണായകമാണ്.മകന്‍ അമിതിന്റെ മണ്ഡലമായ മര്‍വാഹിയില്‍ നിന്നാണ് ജോഗി ഇത്തവണ ജനവിധി തേടുന്നത്. അജിത് ജോഗിയുടെ ഭാര്യ രേണു കോട്ട മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss