|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Kerala   >  

ചെറുതോണിപ്പാലം മുങ്ങി, പട്ടണത്തില്‍ വെള്ളം കയറി

Published : 10th August 2018 | Posted By: G.A.G

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ ചെറുതോണിയും പരിസരത്തും വെള്ളം കയറുന്നു. ടൗണിലെ ബസ് സ്‌റ്റോപ്പിന്റെ ഭാഗം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പ്രദേശത്തെ നിരരവധി മരങ്ങള്‍ കടപുഴകി വീണു. ചെറുതോണി പട്ടണത്തിലെ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. ചെറുതോണിപ്പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി.അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ചെറുതോണിിയിലും പരിസര പ്രദേശത്തും അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കുന്നതിനായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss