|    Dec 17 Mon, 2018 5:54 am
FLASH NEWS
Home   >  Kerala   >  

കോഴിച്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Published : 29th November 2018 | Posted By: afsal ph


ചെറുപുഴ:പുളിങ്ങോം കോഴിച്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കാലിലെ കല്ലൂര്‍ ബെന്നി, പൊന്‍ പുഴയിലെ കുറുപ്പന്‍ ഡെന്നി എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്നുമണിയോടെ കോഴിച്ചാലിലാണ് അപകടം നടന്നത്. ഇരുവരെയും ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൈനി ആണ് ബെന്നിയുടെ ഭാര്യ. ഡോണ, ഡെന്‍വിന്‍, ആഷ്‌ന എന്നിവരാണ് മക്കള്‍. സുജ യാണ് ഡെന്നിയുടെ ഭാര്യ .ഷിന്റോ, അലീന എന്നിവര്‍ മക്കളാണ്.
അപകടവിവരമറിഞ്ഞ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.റ്റി.പി. നൂറുദീന്‍, പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചി റാണി ജോര്‍ജ് മറ്റ് ജനപ്രതിനിധികള്‍ വന്‍ ജനാവലിയും ആശുപത്രിയില്‍ തടിച്ചുകൂടി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss