|    Dec 10 Mon, 2018 10:24 am
FLASH NEWS
Home   >  Kerala   >  

കള്ളക്കടത്ത് കേസിലെപ്രതിക്കു വേണ്ടി ഇടതു എംഎല്‍എമാര്‍ നല്‍കിയ കത്ത്രാജ്യസുരക്ഷയെ ചോദ്യം ചെയ്യുന്നത്:രമേശ് ചെന്നിത്തല

Published : 26th November 2018 | Posted By: sruthi srt

തിരുവനന്തപുരം:കള്ളക്കടത്ത് നിരോധന കേസിലെ പ്രതിയെ വീട്ടു തടങ്കലിലാക്കരുതെന്ന് കാണിച്ച് എം എല്‍ എ മാരായ കാരാട്ട് റസാഖും. പിടിഎ റഹിമും ആഭ്യന്തര വകുപ്പിന് നല്‍കിയ കത്ത് ഭരണകക്ഷി എംഎല്‍എമാര്‍ക്ക്കള്ളക്കടത്ത് മാഫിയയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രമാദമായ കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അബുലൈസിനെ കരുതല്‍ തടങ്കിലാക്കരുതെന്ന് ആവശ്യപ്പെട്ട്മുഖ്യമന്ത്രിയോടും, സി പി എമ്മിനോടും വളരെയേറെ അടുപ്പമുള്ള രണ്ട് ഇടതു എം എല്‍ എ മാര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ കത്ത് രാജ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതും, ദേശീയ താല്‍പര്യത്തിന് വിരുദ്ധവുമാണ്. മുമ്പ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ അദ്ദേഹത്തിന്റെ കേരള യാത്രക്കിടെ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഇത്തരം മാഫിയ സംഘങ്ങളുമായുള്ള കേരളത്തിലെ സിപിഎം നേതാക്കളുടെയും, ഭരണകക്ഷി എം എല്‍ എമാരുടെയും ബന്ധത്തെക്കുറിച്ച് ദേശീയ സുരക്ഷ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സി പി എമ്മുമായി അടുത്ത ബന്ധമുള്ള ഈ എംഎല്‍എമാരില്‍ ഒരാളുടെ മകനെയും, മരുമകനെയും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദിയില്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. കേരളത്തിലെ ഭരണകക്ഷി എംഎല്‍എമാര്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും രാജ്യാന്തര കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് ആശങ്കാജനകമാണ്. കേരളത്തിലെ ഭരണത്തിന്റെ തണലില്‍ രാജ്യന്തര മാഫിയകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് സിപിഎം ഉണ്ടാക്കുന്നത്. ഭരണത്തിന്റെ ഉന്നത തലങ്ങളില്‍ പോലും ഇത്തരം മാഫിയകള്‍ക്ക് സ്വാധീമുണ്ടെന്നത് ആശങ്കാജനകമാണെന്നും രമേശ് ചെന്നിത്തലപറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss