|    Nov 15 Thu, 2018 6:07 pm
FLASH NEWS
Home   >  Kerala   >  

വിജിലന്‍സ് അന്വേഷണം ബ്രൂവറി അഴിമതി പിടികൂടിയതിന്റെ പകതീര്‍ക്കാന്‍: ചെന്നിത്തല

Published : 1st November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കൈയോടെ പിടികൂടി ദ്ദാക്കിയതിന്റെ പക തീര്‍ക്കാനും ഭീഷണിപ്പെടുത്താനുമാണ് പഴയ ഒരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ തനിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ ഭൂമിയില്‍ രണ്ടേക്കര്‍ സ്ഥലംചിന്താലയ വിദ്യാലയത്തിന് പാട്ടിത്തിന് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്നെ തിരഞ്ഞുപിടിച്ച്അന്വേഷണം നടത്തുന്നതിന്റെദുരുദ്ദേശം നാട്ടുകാര്‍ക്ക് മനസ്സിലാവും. എതിര്‍ക്കുന്നവരെ കേസില്‍പെടുത്തി അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഢ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇതൊന്നും കൊണ്ടു തന്നെ നിശബ്ദനാക്കാമെന്ന് പിണറായി കരുതേണ്ട. ഓലപ്പാമ്പ് കണ്ട് പേടിച്ചുപോവില്ല. ധൈര്യമുണ്ടെങ്കില്‍ ഇതില്‍ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചു കാണിക്കണം.
നിമാനുസൃതം തന്നെയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പില്‍നിന്ന് ചിന്താലയ വിദ്യാലയത്തിന് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് തീരുമാനമെടുത്തത്. നിയമവകുപ്പിന്റെ അംഗീകാരവും ഉണ്ടായിരുന്നു. 1964ലെ കേരളാ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് വിദ്യാഭ്യാസം പോലെ പൊതുജനത്തിന് ഉപകാരപ്രദമായ ഒരു നല്ല കാര്യത്തിന് ഭൂമി അനുവദിച്ചത്. അല്ലാതെ ബ്രൂവറി സ്ഥാപിക്കുന്നതിന് പത്തേക്കര്‍ ഭൂമി കിന്‍ഫ്രയില്‍ നിന്ന് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത് പോലെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പരമരഹസ്യമായല്ല. കുട്ടികള്‍ക്ക് പഠിക്കാനുള്ള വിദ്യാലയം സ്ഥാപിക്കാന്‍ രണ്ടേക്കര്‍ ഭൂമി കര്‍ശന വ്യവസ്ഥകളോടെ നിയമാനുസൃതം പാട്ടത്തിന് നല്‍കാന്‍ മാത്രമാണ് തീരുമാനിച്ചത്. തീരുമാനിച്ചെന്നല്ലാതെ ഭൂമി നല്‍കിയിരുന്നില്ല. 8.11.2016ല്‍ പിണറായി സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുക്കേണ്ടതായിരുന്നില്ലേ?. രണ്ടുവര്‍ഷത്തിന് ശേഷം ഇപ്പോള്‍ അത് കുത്തിപ്പൊക്കി കൊണ്ടുവന്ന് തനിക്കെതിരേ കേസെടുക്കുന്നത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് താന്‍ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയുംഓരോന്നായി പുറത്തുകൊണ്ടു വരുന്നതിനാലാണ്. 2006ലും ചിന്താലയാ വിദ്യാലയത്തിന്‍ ഭൂമി നല്‍കാന്‍ യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചതായിരുന്നു. തുടര്‍ന്ന് വന്ന വിഎസ് മന്ത്രിസഭ 30.8.2006ല്‍ അത് റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അന്ന് കേസെടുക്കേണ്ടതായിരുന്നില്ലേ?. പൊതു ആവശ്യത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഭൂമി പതിച്ചും പാട്ടത്തിനും നല്‍കിയ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss