|    Dec 14 Fri, 2018 8:39 pm
FLASH NEWS
Home   >  Kerala   >  

സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ പെരുമാറുന്നു: ചെന്നിത്തല

Published : 3rd December 2018 | Posted By: afsal ph


തിരുവനന്തപുരം: നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല. സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാര്‍ട്ടി സെക്രട്ടറി ആയാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.ടി. ജലീല്‍ പ്രശ്‌നം സഭയില്‍ വരാതിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് കേട്ടു പോകാന്‍ ഞങ്ങള്‍ പാര്‍ട്ടി കേഡറുകള്‍ അല്ല. സഭ നടപടികളുമായി സഹകരിക്കാന്‍ ആയിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ജാതി സംഘടനകളുടെ യോഗം വിളിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തിലെ എടുക്കാ ചരക്കുകളെ അണിനിരത്തുകയാണ് മുഖ്യമന്ത്രി. മതിലിന്റെ സംഘാടക സമിതി അംഗം സിപി സുഗതന്‍ അയോധ്യയില്‍ കര്‍സേവക്ക് പോയ ആളണ്. വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss